sports
ശ്രീവിശ്വ

പാലക്കാട്: ജില്ലാ സ്‌കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ഹാമർത്രോയിൽ തുടർച്ചയായി മൂന്നാം തവണയും സ്വർണം പറളി എച്ച്.എസ്.എസിലെ എം.ശ്രീവിശ്വയ്ക്ക് സ്വന്തം. ഒമ്പതാം ക്ലാസ് മുതലാണ് ഹാമർത്രോയിൽ സ്വർണവേട്ട ആരംഭിച്ചത്. എട്ടാം ക്ലാസ് മുതൽ താരം പി.ജി.മനോജിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഇപ്പോൾ പറളി എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ്. 50 മീറ്റർ എറിഞ്ഞാണ് ശ്രീവിശ്വ ഇത്തവണ ഒന്നാംസ്ഥാനം നേടിയത്. ഹാമർത്രോയിൽ കഴിഞ്ഞ തവണ സംസ്ഥാന മീറ്റിൽ രണ്ടാം സ്ഥാനവും നാഷണൽ മീറ്റിൽ ആറാം സ്ഥാനവും നേടിയിരുന്നു. പാലക്കാട് വടക്കന്തറ സ്വദേശിയായ മുത്തുകുമാർ അരുണ ദമ്പതികളുടെ മകനാണ് ശ്രീവിശ്വ. സഹോദരൻ സിദ്ധാർത്ഥ്.