കുഴൽമന്ദം: സി.എ.ഹയർസെക്കൻഡറി സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ആക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് കുഴൽമന്ദം, പെരുങ്ങോട്ടുകുർശി പഞ്ചായത്തുകളിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നതിന് പുറമെ ഉൾനാടൻ ബസ് സർവീസുകൾ നിർത്തിവെച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. ദേശീയ പാതയിലൂടെ ദീർഘദൂര ബസ് സർവീസ് നടത്തിയത് യാത്രക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ചന്തപ്പുര ജംഗ്ഷനിൽ കെ.എസ്.യു - എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടത്തിനിടെ നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലെയും നാലു പേർക്കും എസ്.ഐ ഉൾപ്പെടെ നാലുപൊലീസുകാർക്കും പരിക്കേറ്റിരുന്നു. പൊലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്ത്. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലയിൽ പഠിപ്പ് മുടക്കി.