കൊല്ലങ്കോട്: കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞദിവസം ഭർത്താവ് വെട്ടിക്കൊന്ന കുമാരിക്കും മക്കളായ മനോജിനും മേഘയ്ക്കും ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തൃശൂർ മെഡിക്കൽ കോളേജിലെ പേസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്കാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കുമാരിയുടെ വീടായ വട്ടേക്കാട് മണ്ഡപംകുടത്തേക്ക് എത്തിച്ചത്.
ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ് വീട്ടിലേക്ക് അന്ത്യാഞ്‌ജലി നൽകാനെത്തിയത്. പിന്നീട് മുതലാർകുളം പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കൊലപാതകം. ചിറ്റൂർ മാഞ്ചിറ ജെ.ടി.എസിനു സമീപം വാടകവീട്ടിൽ ഉറങ്ങിക്കിടക്കവെയാണ് മാണിക്യൻ ഭാര്യ കുമാരിയെയും മക്കളായ മനോജ, മേഘ എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയത്.