കൊല്ലങ്കോട്: നെന്മാറ, കൊല്ലങ്കോട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് റോഡുകൾ നിർമ്മിക്കണമെന്ന് ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, എസ്.ദിവാകരൻ, ജി.സജീഷ്, എ.പി.കുട്ടിക്കൃഷ്ണൻ, നാരായണസ്വാമി, കൃഷ്ണൻകുട്ടി സംസാരിച്ചു.