ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിൽ കൗണ്ടൻകളം ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിലവിലുള്ളത്. ആകെ ഉള്ള 54 വോട്ടുകളിൽ 53 പേർ വോട്ടു രേഖപ്പെടുത്തി. 34 മുതൽ 37 വോട്ടുകൾ കോൺഗ്രസ് പാനലിനു ലഭിച്ചു. 10 മുതൽ 14 വരെവോട്ടു കളാണ്‌ സി.പി.എം പാനലിന് ലഭിച്ചത്. ഒരാഴച്ച മുമ്പ് നല്ലേപ്പിള്ളി പന്നിപ്പെരുന്തല ക്ഷീരസംഘത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം കോൺഗ്രസ് സഖ്യമുണ്ടാക്കി ജനതാദളിനെതിരെ മത്സരിക്കുകയായിരുന്നു. ഇവിടെ ജനതാദൾ (എസ്) ഒറ്റയ്ക്ക് ഭരണം പിടിച്ചെടുത്തു.
കൗണ്ടൻകളം ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ വിജയിച്ചവർ: ജയവേൽ, മുഹമ്മദ്ദ് ഷെറീഫ് ,മുരുകൻ, രാമസ്വാമി, ഷൺമുഖൻ.എസ്., മാണിക്കവല്ലി, മണിയമ്മ, ശോഭന, എ.സുബ്രഹ്മണ്യൻ. പുതിയ ഭരണസമിതി അംഗങ്ങളുടെ യോഗം റിട്ടേണിംഗ് ഓഫീസറുടെ അദ്ധ്യക്ഷതയിൽചേർന്നു. സംഘം പ്രസിഡന്റായി എസ്.ഷൺമുഖനെ തിരഞ്ഞെടുത്തു.