ഒറ്റപ്പാലം: കുളത്തിൽ നീന്തുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. പാലപ്പുറം എസ്.ആർ.കെ.നഗർ എറക്കാട്ടിരിയിൽ ജയനും (44), മകൻ നിരഞ്ജനു (15) മാണ് മരിച്ചത്. വീടിനടുത്തെ കുളത്തിൽ ഇന്നലെ വൈകിട്ട് ആറിനാണ് അപകടം. നീന്തൽ പരിശീലനത്തിനിടെ മുങ്ങിത്താഴ്ന്ന നിരഞ്ജനെ രക്ഷിക്കാൻ ശ്രമിച്ച ജയനും അപകടത്തിൽപ്പെടുകയായിരുന്നു. പത്താംതംരം വിദ്യാർത്ഥിയാണ് നിരഞ്ജൻ. ഒറ്റപ്പാലം നഗരസഭാ ഓഫിസ് ജീവനക്കാരി സിന്ധുവാണ് അമ്മ.