ചെർപ്പുളശേരി: ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് തൂത സ്വദേശികളായ സുരേഷ് കുമാർ, വൈശാഖ് എന്നിവരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം നടത്തിയവരുടെ ഫോട്ടോകൾ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു.
പത്തനംതിട്ട പൊലീസ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ചെർപ്പുളശേരി പൊലീസിന് കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും റാന്നി പൊലീസിന് കൈമാറി. ഇവരോടൊപ്പം ശബരിമലയിലേക്ക് പോയിരുന്നവർ ആരൊക്കെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേ സമയം, ശബരിമലയിലേക്ക് ദർശനത്തിന് പോയ അയപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയാണെന്നാരോപിച്ച് ബി.ജെ.പി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.