ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് പഞ്ചായത്തുകളിലെ 33 കോളനികളിൽ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ ശൃംഖലയിൽ നിന്ന് വീടുകളിലേക്ക് വാട്ടർ കണക്ഷൻ നൽകുന്ന തെളിനീർ പദ്ധതിക്ക് അനുമതിയായി. ഇതിനായി 77.5 ലക്ഷം രൂപ വകയിരുത്തി. ആദ്യഘട്ടമായി 40 ലക്ഷം കൈമാറി. പദ്ധതി പ്രകാരം ബ്ലോക്ക് പ്രദേശത്തെ അഞ്ചുവീടുകളുള്ള മുഴുവൻ കോളനികളിലെയും പട്ടികജാതി ഗുണഭോക്താക്കൾക്ക് കണക്ഷൻ നൽകുമെന്ന് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ പറഞ്ഞു.
കരിമ്പുഴ പഞ്ചായത്തിലെ കുലിക്കിലിയാട് മിച്ചഭൂമി, പ്ലാക്കൂടം പണിക്കരുകളം, നെല്ലിക്കുന്ന് കാലൻപറമ്പ്, പൊമ്പ്ര പൊരിയാലി, പേഴുമട്ട നെല്ലിക്കുന്ന്, പൊമ്പ്ര മേലെപുരയ്ക്കൽ, വാക്കടപ്പുറം പൂവ്വക്കോട്, കാരാകുറുശ്ശി പഞ്ചായത്തിലെ കുമ്പളാംകുളം, വേർക്കാട്, പള്ളിക്കുറുപ്പ് കടിയമ്പാല. കടമ്പഴിപ്പുറം പഞ്ചായത്തിലെ നെടുമ്പുള്ളിപറമ്പ്, ചെമ്പംപാടം, പുലാപ്പറ്റ അരിയാനിക്കുന്ന്, ചോല, വെട്ടംപറമ്പ്, ചോലപറമ്പ്, നാലിശ്ശേരി മണ്ണിങ്ങൽ, കണ്ണംത്തോട്ടം, ചാമക്കുഴി പള്ളിപറമ്പ്, ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ മണ്ണംമ്പറ്റ വടക്കേടത്തുകുന്ന്, മടത്തിൽപ്പള്ള കൂടാംകുന്ന്, മുറിച്ചിറ, ആത്രാട്ടുപറമ്പ്, ചന്തക്കുന്ന്, നാലുസെന്റ്, പൂക്കോട്ടുകാവ് പഞ്ചായത്തിലെ കോട്ടക്കുളം, നീലാഞ്ചേരിക്കുന്ന്, ചേറുമ്പാലത്തൊടി, വള്ളിക്കാട്. വെള്ളിനേഴി പഞ്ചായത്തിലെ കാണിക്കുന്ന്, വെള്ളോട്ടുപറമ്പ്, മങ്ങാട്, കിഴക്കേപുരക്കിൽ എന്നീ കോളനികളിലേക്കാണ് കണക്ഷൻ നൽകുക.