ചെർപ്പുളശേരി: അടക്കാപുത്തൂർ ശബരി പി.ടി.ബി എച്ച്.എസ്.എസിലും എ.യു.പി.എസിലുമായി ആരംഭിച്ച ഉപജില്ലാ ശാസ്‌ത്രമേള പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അദ്ധ്യക്ഷൻ കെ.രാമൻകുട്ടി അദ്ധ്യക്ഷനായി. ബ്ലോക്കംഗം ടി.കുട്ടികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സി.രാമചന്ദ്രൻ, രാധാകൃഷ്ണൻ, കെ.അജിത് കുമാർ, ടി.ഹരിദാസൻ സംസാരിച്ചു. 600 മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. മേള ഇന്ന് സമാപിക്കും.