നെന്മാറ: സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെ മമ്പാട് സ്‌കൂളിൽ നടക്കും. സ്‌കൂളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ഇൻ ചാർജ് രാജേഷ് അദ്ധ്യക്ഷനായി. സ്വാമിനാഥൻ, പ്രസാദ്, ബോബൻ ജോർജ്, സുബ്രഹ്മണ്യൻ, രാജഗോപാലൻ, സി.സുദേവൻ, കെ.പി.അന്നം, സരേഷ് സംസാരിച്ചു. ഓർഗനൈസിംഗ് കമ്മറ്റി ചെയർമാനായി കെ.ഡി.പ്രസേനൻ എം.എൽ.എയെയും കൺവീനറായി പ്രസാദിനെയും തിരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപീകരണ യോഗം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു