arrest
മണികണ്ഠൻ

പുതുശ്ശേരി: കഴിഞ്ഞ 23ന് രാത്രി ചന്ദ്രനഗർ, ബാലാജി പെട്രോൾ പമ്പിനു മുന്നിൽ നിന്നും മിനിവാൻ മോഷ്ടിച്ച കേസിൽ അഞ്ചംഗ സംഘത്തെ കസബ പൊലീസ് അറസ്റ്റു ചെയ്തു. കഞ്ചിക്കോട് ചുള്ളിമട സ്വദേശികളായ മണികണ്ഠൻ (33), ലക്ഷ്മണൻ (32), ചടയൻ കാലായ് സ്വദേശികളായ അനുപ് (30), അസൈനാർ (32), വട്ടപ്പാറ സ്വദേശി കറുപ്പുസ്വാമി (32) എന്നിവരാണ് അറസ്റ്റിലായത്.

ഗ്രീൻ ലൈൻ ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ എ.സി മാജിക് വാഹനമാണ് മോഷ്ടിച്ചത്. ബസ് ഡ്രൈവറായ ഒന്നാംപ്രതി മണികണ്ഠനാണ് കള്ളത്താക്കോൽ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്തത്. ശേഷം അഞ്ചംഗ സംഘം ഊടുവഴികളിലൂടെ തമിഴ്‌നാട്ടിലെത്തിച്ച് മേട്ടുപ്പാളയത്ത് കൊണ്ടുപോയി വില്പന നടത്തുകയായിരുന്നു.
പ്രതികളെ വാളയാർ, കഞ്ചിക്കോട് ഭാഗങ്ങളിൽ നിന്നുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. മോഷണ പോയ വാഹനം പൊലീസ് കണ്ടെത്തി. കസബ ഇൻസ്‌പെക്ടർ കെ.വിജയകുമാർ, എസ്.ഐ റിൻസ്, എം.തോമസ്, എ.എസ്.ഐമാരായ സുരേഷ്, നാരായണൻകുട്ടി, സി.പി.ഒമാരായ കെ.ബി.രമേശ്, എ.പി.പ്രജീഷ്, എസ്.ഷനിൽ, ഡ്രൈവർ സേവ്യർ, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.