പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ അഡ്വ. ടി.എ.പ്രസാദ് (63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അന്ത്യം. 2014ൽ മികച്ച പൊതുപ്രവർത്തനത്തിന് ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. സുഷമ, മക്കൾ: ഡോ.അനിമ, അനൂജ്.