padam
വടവന്നൂർ ആലങ്കോടിയിൽ ദീപക്കിന്റെ നടീൽ കഴിഞ്ഞനെൽപ്പാടം ഉണങ്ങാതിരിക്കാൻ കുഴൽ കിണർ വെള്ളം ഉപയോഗിക്കുന്നു.

കൊല്ലങ്കോട്: തുലാവർഷം ചതിച്ചതോടെ രണ്ടാം വിളയിറക്കിയ കർഷകർ ആശങ്കയിൽ. നടീൽ കഴിഞ്ഞ പാടശേഖരങ്ങളിൽ കുഴൽ കിണറുകളെ ആശ്രയിച്ചാണ് ഉണക്കം ബാധിക്കാതിരിക്കാൻ വെള്ളം ലഭ്യമാക്കുന്നത്.

തുലാമഴ ലഭിക്കാതെ കാലാവസ്ഥയിൽ വന്ന മാറ്റം കാർഷിക മേഖലയെ സാരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. മഴ ലഭിക്കേണ്ട സന്ദർഭങ്ങളിൽ കനത്ത ചൂടും മഞ്ഞും കാറ്റും കൂടിയതോടെ കീടബാധയ്ക്കും സാധ്യത കൂടുതലാണ്. ഡാമുകളിൽ നിന്നും കാർഷികാവശ്യങ്ങൾക്ക് വെള്ളം തുറന്ന് വിടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

വടവന്നൂർ ആലങ്കോടിയിൽ നടീൽ കഴിഞ്ഞ നെൽപ്പാടത്തേക്ക് കുഴൽ കിണറിൽ നിന്ന് ജലസേചനം നടത്തുന്നു