nss-pandalam

പന്തളം: പന്തളം എൻഎസ്എസ് കോളേജിലെ എൻഎസ്എസ് വോളന്റീയർമാർ ഗാന്ധിജയന്തിയോടനുബന്ധിച്ചു പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും ശുചീകരിച്ചു.  പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വേർതിരിച്ചു സംസ്‌കരിച്ചു. സ്റ്റാൻഡിന്റെ മുൻവശത്തു കാടുതെളിച്ചു പൂന്തോട്ടത്തിനായൊരുക്കി വിത്തു പാകി. സ്റ്റേഷൻ മാസ്റ്റർ അജിത് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്. ശ്രീലതയും, ഡോ. സി. പ്രദീപ്കുമാർ ഇറവങ്കരയും വേണ്ട  നേതൃത്വം നൽകി. തൊഴിലാളികളും പൂർണ്ണമായി സഹകരിച്ചു. ഉപയോഗ്യശൂന്യമായ രീതിയിൽ ഉപേക്ഷിച്ച പൊതു ശുചിമുറി എത്രയും പെട്ടന്ന് ഉപയോഗയോഗ്യമാക്കണമെന്ന് അധികൃതരോട്  ആവശ്യപ്പെട്ടു.