kunnanthanam-sakha

കുന്നന്താനം: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ കുന്നന്താനം 50-ാം   ശാഖായോഗം സമാഹരിച്ച  ദുരിതാശ്വാസ നിധി തിരുവല്ല എസ്.എൻ.ഡി.പി  യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂരിന് ശാഖായോഗം പ്രസിഡന്റ്  കെ. എസ്. ശ്രീധരപ്പണിക്കർ കൈമാറി. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാക്ഷണം നടത്തി, ശാഖാ യോഗം വൈസ് പ്രസിഡന്റ് .വിശ്വംഭരൻ, സെക്രട്ടറി എം. പി. രാധാകൃഷ്ണൻ, തിരുവല്ല എസ് എൻ.‌ഡി.പി  യൂണിയൻ യൂത്ത് മുവ്‌മെന്റ് കൺവീനർ രാജേഷ് ശശിധരൻ, തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ സൈബർ സേന കൺവീനർ അശ്വിൻ ബിജു, വൈദിക സമിതി കോ ഓർഡിനേറ്റർ സുജിത്ത് ശാന്തി, ധർമ്മസേന വൈസ് ചെയർമാൻ. രാജേഷ് ആർ കൈലാസം എന്നിവർ ആശംസകൾ അർപ്പിച്ചു.  ശാഖായോഗം കമ്മിറ്റി അംഗങ്ങൾ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബ യൂണിറ്റ് പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.