nilakkal

നിലയ്ക്കൽ:  വിശ്വാസികളുമായി ഏറ്റുമുട്ടില്ലെന്ന്  വ്യക്തമാക്കിയതിനൊപ്പം തന്നെ, സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചതോടെ ശബരിമല ആചാര സംരക്ഷണത്തിന്  നിലയ്ക്കലിൽ പർണശാല കെട്ടി നടത്തുന്ന നാമജപ സമരം ശക്തമായി. സമരവേദിയിലേക്ക് കൂടുതൽ വിശ്വാസികൾ എത്തിക്കൊണ്ടിരിക്കയാണ്. പന്തളം കൊട്ടാരം പ്രതിനിധി രവിവർമ്മ, അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് മോഹൻ കെ.നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ രാജഗോപാൽ, സെക്രട്ടറി മുല്ലയ്ക്കൽ ശശി,  ക്ഷേത്രാചാര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല, ളാഹ ഇളയതമ്പുരാട്ടിക്കാവ് തന്ത്രി മധുദേവാനന്ദ  തുടങ്ങിയവർ ഇന്നലെ സമരവേദിയിലെത്തി.

 ശബരിമലയുടെ മുഖകവാടമായ നിലയ്ക്കൽ  പ്രധാന പ്രക്ഷോഭ വേദിയായി മാറുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തുലാമാസ പൂജകൾക്കായി 17ന് നട തുറക്കുന്നതോടെ നിലയ്ക്കലിൽ പർണശാലകളുടെ എണ്ണം കൂട്ടാനാണ് ശബരിമല ആചാര സംരക്ഷണ സമിതിയുടെ തീരുമാനം.

''ഇത് രണ്ടാം നിലയ്ക്കൽ പ്രക്ഷോഭമാണ്. കുരിശു സ്ഥാപിച്ച് ശബരിമലയെ തകർക്കാനുളള ആദ്യശ്രമം ഞങ്ങൾ പരാജയപ്പെടുത്തി. രണ്ടാം സമരം ആചാരവും വിശ്വാസവും സംരക്ഷിക്കാനാണ്. സ്ത്രീകൾ വന്നാൽ ബോധവൽക്കരിച്ച് പിന്തിരിപ്പിക്കും. ആചാരം ഉൾക്കൊളളാതെ മുന്നോട്ടു പോയാൽ മറ്റു മാർഗങ്ങൾ തേടും''.

പർണശാലയിൽ കഴിയുന്ന അട്ടത്തോട് ആദിവാസി മൂപ്പൻ നാരായണൻ