പന്തളം: തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹജ്ഞാന യജ്ഞവും നവരാത്രി സംഗീതോത്സവവും ഇന്ന്  മുതൽ 19 വരെ നടക്കും. താമരക്കുളം പ്രസന്നകുമാറാണ് യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 5.30ന് ആചാര്യവരണം, 6.45 ന് ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണം, 7.30 ന് മേഘാരമേശിന്റെ സംഗീതസദസ്സ്. പത്തിന് രാവിലെ 5 ന് ഗണപതിഹോമം, ഗായത്രി ഹോമം, 6.15 ന് ഭദ്രദീപപ്രതിഷ്ഠ, 6.30 ന് ലളിതാസഹസ്രനാമജപം, എഴ് മുതൽ ഭാഗവത പാരായണം, അഞ്ചിന് പ്രഭാഷണം, 6.45 ന് നാമസങ്കീർത്തനം. തുടർന്നുള്ള എല്ലാ ദിവസവും രാവിലെ 5 ന് ഗണപതിഹോമം, ഗായത്രിഹോമം, 6.30ന് പ്രഭാഷണം, 6.45ന് യജ്ഞശാലയിൽ നാമസങ്കീർത്തനം. 10ന്രാവിലെ 6.30 ന് ഭദ്രദീ പപ്രതിഷ്ഠ, രാത്രി ഏഴിന് നവരാത്രി സംഗീതോത്സവം. ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി കോതമംഗലം നാരായണൻ നമ്പൂതിരി  നിർവഹിക്കും. 7.30ന് പന്തളം ശുഭരഘുനാഥിന്റെ സംഗീതസദസ്സ്, 11ന് വൈകിട്ട് 7.30 ന് കെ.എസ്.സുദീപ്കുമാറിന്റെ സംഗീതസദസ്സ്, 12ന്  വൈകിട്ട് 7.30 ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസദസ്സ്, പതിമൂന്നിന് വൈകിട്ട് 7.30 ന് ചെന്നൈ പത്മഭൂഷൺ ടി.വി ശങ്കരനാരായണന്റെ സംഗീതസദസ്സ്, പതിനാലിന് വൈകിട്ട് 4.30 ന് നാരങ്ങാവിളക്കുപൂജ, 7.30 ന് മേജർസെറ്റ് കഥകളി, 15ന് രാവിലെ 10 ന് നവാക്ഷരീഹോമം, വൈകിട്ട് 4.30 ന് കുമാരീപൂജ, 7.30 ന് നാട്യനാഗേശ്വര നൃത്തവിദ്യാലയത്തിന്റെ നാട്യനാഗേശ്വരം, 16ന് രാവിലെ പത്തിന് മൃതൃഞ്ജയഹോമം, വൈകിട്ട് 4.30 ന് വിദ്യാഗോപാലമന്ത്രാർച്ചന, 6 ന് പൂജവയ്പ്പ്, 7.30 ന്  ഗാനമേള,17ന് വൈകിട്ട് 4.30 ന് സർവ്വൈശ്വര്യപൂജ, 7.30 ന് നൃത്തഗ്രാം നൃത്തനിലാവ്. 18ന് രാവിലെ 10 ന് നവഗ്രഹപൂജ, വൈകിട്ട് 4.30 ന് അവഭൃഥസ്നാനം, 6.15 ന് ഭദ്രദീപസമർപ്പണം, 6.45 ന് ഭജൻ, 7.30 ന് ഭരണിക്കാവ് അജയകുമാറിന്റെ സംഗീതസദസ്സ്, 19ന് രാവിലെ 7.30 ന് പൂജയെടുപ്പ്, എട്ടിന് വിദ്യാരംഭം, എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ ഭദ്രദീപപ്രകാശനം നടത്തും. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ പന്തളം ശിവൻകുട്ടി വിജയദശമി സന്ദേശം നൽകും. രാവിലെ 9.30ന് പഞ്ചരത്നകീർത്തനാലാപനം 11 മുതൽ സംഗീതാർച്ചന, ഉച്ചയ്ക്ക് 12 മണിമുതൽ സമൂഹസദ്യ, വൈകിട്ട് ഏഴിന് നൃത്തോത്സവം.