taring-1
ആടിയാനി നിരന്ന കാലാപ്പടി റോഡിൽ ടാറിംഗ് ഇളകിയ നിലയിൽ

നാരങ്ങാനം: ആടിയാനി നിരന്ന കാലാപ്പടി റോഡിൽ നടന്നുവരുന്ന ടാറിംഗ് നിലവാരമില്ലാത്തതാണെന്ന് വ്യാപകമായി പരാതി . ആറന്മുള എം.എൽ.എ.വീണാ ജോർജ് അനുവദിച്ച 45 ലക്ഷം രൂപ മുടക്കിയാണ് നാലര കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ ടാറിംഗ് നടക്കുന്നത്. ടാറിംഗ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.നിരന്ന കാലാജംഗ്ഷനു സമീപം മൂന്ന് ദിവസം മുമ്പു് ടാറിംഗ് ചെയ്ത ഭാഗം ഓട്ടോ കയറിയപ്പോഴേക്കും പൊളിഞ്ഞു മാറിയതാണ് ആൾക്കാർ ശ്രദ്ധിക്കാൻ കാരണം. ഒരു മെറ്റൽ പൊക്കം പോലും ഇല്ലാത്ത ടാറിംഗിൽ പല ഭാഗത്തും ടാർ പിടിച്ചിട്ടുപോലുമില്ല. ചെറിയ കമ്പു കൊണ്ട് ഇളക്കിയപ്പോൾ പോലും പാളിയായി ഇളകി വരുകയാണ്.മഴ പെയ്ത് വെള്ളം നിറഞ്ഞ കഴിയിലെ വെള്ളം തൂത്തു മാറ്റി ടാറിംഗ് നടത്തുകയായിരുന്നു പലയിടത്തും. ടാറിംഗ് പൂർത്തിയായചില ഭാഗങ്ങളിൽ ഉദ്യോഗസ്ഥരെത്തി വീണ്ടും മെറ്റൽ ഇടാൻ നിർദേശം നൽകി.