പത്തനംതിട്ട : സബിത കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോകകാഴ്ച ദിനറാലി സംഘടിപ്പിച്ചു. അന്ധതയെ തടയാൻ പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. സബിതയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ആശുപത്രി ജീവനക്കാരും പൊതു ജനങ്ങളും പങ്കെടുത്തു. എല്ലാവർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.