ചിറ്റാർ : ചിറ്റാർ പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്ന പാചക വാതകസിലിണ്ടറുകൾക്ക് അമിത വില ഈടാക്കുന്നു. പെരുന്നാട്ടിലും വടശേരിക്കരയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ, ഭാരത് എന്നി കമ്പനികളുടെ
ഏജൻസികളാണ് ഈ പ്രദേശങ്ങളിൽ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. സിലിണ്ടർ ഒന്നിന് 890 രൂപയും 960 രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. കൂടാതെ ഗതാഗത സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളിൽപ്പോലും സിലിണ്ടർ
എത്തിക്കാറില്ല. ഇത് മൂലം പ്രധാന റോഡുകളിൽ നിന്നും വീടുകളിൽ സിലിണ്ടറുകൾ എത്തിക്കുന്നതിനും ഉപഭോക്താക്കൾക്ക് പണച്ചെലവുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. കൂടാതെ നൽകുന്ന
സിലിണ്ടറുകൾക്ക് രസീതും നൽകാറില്ല, ഇതിനെതിരെ കോന്നി താലൂക്ക് സപ്ലെ ഓഫീസർക്ക് ചിറ്റാർ ജനകീയ കൂട്ടായ്മയും സ്പാരോ നേച്ചർ കൺവേൻഷൻ ഫോറവും ചേർന്ന് പരാതി സമർപ്പിച്ചു.