അടൂർ : ഏറത്ത് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാതിരിക്കുക, പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കാത്ത കാര്യങ്ങൾ പിന്നീട് കമ്മിറ്റി മിനിട്സിൽ എഴുതി ചേർക്കുക, ശബരിമലവിഷയത്തിൽ പഞ്ചായത്ത് സംവിധാനം ഉപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിയോജിപ്പ് രേഖപ്പെടുത്തി യു.ഡി.എഫ് അംഗങ്ങൾ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി ബഹിഷ്ക്കരിച്ചു.