പത്തനംതിട്ട : പ്രളയ സമയം രക്ഷാപ്രവർത്തനം നടത്തിയവരെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് ഇലന്തൂർ ജംഗ്ഷന് സമീപമുള്ള സി.എസ്.ഐ പള്ളി ഓഡിറ്റോറിയത്തിൽ ആദരിക്കും. ആദരിക്കൽ ചടങ്ങ് ആന്റോ ആന്റണി എം.പിയും കണ്ണടവിതരണം വീണാ ജോർജ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി പട്ടികജാതി കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണൺ ചെയ്യും. പാലിയേറ്റീവ് കെയർ പരിചരണം ധനസഹായ വിതരണം കളക്ടർ പി.ബി നൂഹും ലൈഫ് ഭവന പദ്ധതി ഗ്രാമപഞ്ചായത്തുകൾക്കുള്ള വിഹിതം വിതരണം ജില്ലാ പൊലീസ് സൂപ്രണ്ട് ടി. നാരായണനും നിർവഹിക്കും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസി തോമസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. ഇന്ദിരാദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ശിവരാമൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസൺ തെക്കേതിൽ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ തുടങ്ങിയവർ സംസാരിക്കും.