changampuzha
പൂഴിക്കാട് ഗവ യു പി സ്‌കൂളിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മ വാർഷികം ആഘോഷിച്ചപ്പോൾ

പൂഴിക്കാട്: ഗവ.യു.പി സ്‌കൂളിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മ വാർഷികം ആഘോഷിച്ചു. കവി പന്തളം,പുളളിമോടി അശോകൻ ചങ്ങമ്പുഴ കവിതകളുടെ പ്രത്യേകതകളും, അദ്ദേഹത്തിന്റെ ജീവചരിത്രവും കുട്ടികൾക്ക് പരിചയപ്പെടുത്തി.ചങ്ങമ്പുഴയുടെ കവിതകൾ ആലപിക്കുകയും, പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും, കുട്ടികൾക്ക് വായിക്കാൻ അവസരം ഒരുക്കുകയും ചെയ്തു.ചടങ്ങിൽ കവി പുള്ളിമോടി അശോകനെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ടി.ജി ഗോപിനാഥൻ പിള്ളയെ ആദരിച്ചു.കവി തന്റെ കവിതാസമാഹാരം'ആഗ്‌നേയം' സ്‌കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, അദ്ധ്യാപകരായ രാജേശ്വരി, ശ്രീനാഥ്,സലീമ,ശ്രീരഞ്ജിനി,മായ, രേഖ ,സുജ, അമ്പിളി എന്നിവർ പങ്കെടുത്തു.