തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമാകും. 20ന് സമാപിക്കും. ഉത്ഥാന ഏകാദശി വ്രതാചരണം 20, 21 തീയതികളിലും നടക്കും. ഇന്ന്‍ വൈകിട്ട് 5ന് ഭദ്രദീപ പ്രജ്വലനം തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് നിർവഹിക്കും. 5.10ന് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും പരമേശ്വരൻ നമ്പൂതിരിട് നിർവഹിക്കും. 14 മുതൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും ഒന്നിന് നാരായണീയ പാരായണം, 6ന് ദീപാരാധന, 7ന് ഭഗവതിസേവ, 20ന് ഉത്ഥാന ഏകാദശി, 21ന് ദ്വാദശി പാരണ വീടൽ, വിഷ്ണുപൂജ, കാലുകഴുകിച്ചൂട്ട് എന്നിവ നടക്കും. ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ ദേവപ്രശ്‌നത്തിൽ കണ്ട പരിഹാരവിധിയായിട്ടാണ് എല്ലാ വർഷവും തുലാമാസത്തിലെ ശുക്ലപക്ഷത്തിൽ ഉത്ഥാന ഏകാദശി ആചരിക്കുന്നത്. ക്ഷേത്ര മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിലാണ് ആചരണം. അന്നേ ദിവസം ശ്രീവല്ലഭൻ ചംക്രോത്ത് മഠത്തിൽ എത്തുമെന്നാണ് സങ്കൽപം.