കോന്നി : 19 മുതൽ 21 വരെ കോന്നിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാകദിനം ആചരിച്ചു. യൂത്ത് സെന്ററിൽ ജില്ലാ പ്രസിഡന്റ് എം.വി.സഞ്ജു പതാക ഉയർത്തി. അനീഷ് വിശ്വനാഥ്, ആർ.ഹരീഷ്, അൻസിൽ അഹമ്മദ്, വി.ആർ.ജോൺസൺ, ശരത്.പി.രാജ്, അലൻ മാത്യു എന്നിവർ പങ്കെടുത്തു. നാളെ ഉച്ചയ്ക്ക് 2.30 ന് സംഘപരിവാർ- കോൺഗ്രസ് സംഘടനകൾ കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോന്നിയിൽ യുവതീ സദസ് സംഘടിപ്പിക്കും. കേന്ദ്ര കമ്മിറ്റി അംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. 19 ന് ജില്ലയിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് വിവിധ ജാഥകൾ നടക്കും. വൈകിട്ട് നാലിന് മല്ലശേരി ജംഗ്ഷനിൽ ജാഥകൾ സംഗമിച്ച് അഞ്ചിന് സമ്മേളന നഗരിയിൽ എത്തിച്ചേരും. സ്വാഗത സംഘം ചെയർമാൻ സി.ജി. ദിനേശ് ദീപശിഖ തെളിയിക്കും. 20 ന് രാവിലെ 9.30 ന് അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടന ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.യു.ജനീഷ് കുമാർ, സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ എം.എൽ.എ, സംസ്ഥാന നേതാക്കളായ എം.സ്വരാജ്, പി.ബിജു, എസ്. സതീഷ്, കെ.എസ്. സജീഷ് എന്നിവർ പങ്കെടുക്കും. 21ന് രാവിലെ 11ന് പൂർവകാല നേതൃസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യും.