തിരുവല്ല: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ പങ്കെടുക്കുന്ന നാമജപഘോഷയാത്ര ഇന്ന് രാവിലെ 10 ന് മുത്തൂർ ഭദ്രകാളി ക്ഷേത്രസന്നിധിയിൽ ശബരിമല തന്ത്രി മോഹനരർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര എസ്.സി.എസ്. കവല ചുറ്റി യൂണിയൻ ഓഫീസിന് സമീപം സമാപിക്കും. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് കിഴക്കൻമേഖലകളിൽനിന്നും വരുന്നവരുടെ വാഹനങ്ങൾ ആളെയിറക്കിയശേഷം പബ്ലിക് സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. പടിഞ്ഞാറുഭാഗത്തുനിന്നു വരുന്നവരുടെ വാഹനങ്ങൾ റവന്യൂടവറിന് സമീപം പാർക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ പങ്കെടുക്കുന്ന നാമജപഘോഷയാത്ര ഇന്ന് രാവിലെ 10 ന് മുത്തൂർ ശ്രീഭദ്രകാളി ക്ഷേത്രസന്നിധിയിൽ ശബരിമല തന്ത്രി മോഹനരര് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര എസ്.സി.എസ്. കവല ചുറ്റി യൂണിയൻ ഓഫീസിന് സമീപം സമാപിക്കും. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് കിഴക്കൻമേഖലകളിൽനിന്നും വരുന്നവരുടെ വാഹനങ്ങൾ ആളെയിറക്കിയശേഷം പബ്ലിക് സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. പടിഞ്ഞാറുഭാഗത്തുനിന്നു വരുന്നവരുടെ വാഹനങ്ങൾ റവന്യൂടവറിന് സമീപം പാർക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.