elanthoor-block
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവരെ ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി നിർവ്വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യൻ, മിനി ശ്യാം മോഹൻ, എഡിഎം, കെ.എം എബ്രഹാം, ഡിവൈ.എസ്.പി പ്രദീപ്കുമാർ, കെ.എസ് പാപ്പച്ചൻ, ജെറിമാത്യു സാം തുടങ്ങിയർ സമീപം

ഇലന്തൂർ : പ്രളയമുഖത്ത് രക്ഷാദൗത്യത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.ബി സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. ഒലീവ് ടച്ച് ഹെൽത്ത് കെയറിന്റെ സഹായത്തോട് നടത്തിയ കണ്ണുപരിശോധന ക്യാമ്പിൽ പങ്കെടുത്ത പ്രളയ പ്രദേശങ്ങളിലെ 300 പേർക്ക് നൽകിയ കണ്ണടയുടെ വിതരണം വിജിലൻസ് ഡിവൈ.എസ്.പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രളയ പ്രദേശങ്ങളിൽ ഉൾപ്പെട്ട പട്ടികജാതി കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കെ.എം.എബ്രഹാം നിർവഹിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന 30 ലക്ഷം രൂപയുടെ വിഹിതം പ്രോജക്ട് ഡയറക്ടർ എൻ.ഹരി നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ സാംസൺ തെക്കേതിൽ, ഗീതാവിജയൻ, കടമ്മനിട്ട കരുണാകരൻ, ലതാവിജയൻ, അന്നമ്മ ജോസഫ്, മിനി ശ്യാം മോഹൻ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.പാപ്പച്ചൻ, എൻ. ശിവരാമൻ,ജെ.ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറിമാത്യു സാം, വത്സമ്മ മാത്യു, ബിജിലി.പി. ഈശോ, ജോൺ.വി.തോമസ്, എൻ.എൻ. ദീപ, രമാദേവി, സാലി തോമസ്, പ്രോജക്ട് ഡയറക്ടർ എൻ.ഹരി, പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റ് സാം ചെമ്പകത്തിനാൽ, തഹസീൽദാർ, ബി.ജ്യോതി, റവ.സി.സി ബാബു, ഒലീവ് ടച്ച് ഹെൽത്ത് കെയർ ചെയർമാൻ ടോം.കെ.തോമസ്, ഷിബി അനീ ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ആർ രമാദേവി എന്നിവർ പ്രസംഗിച്ചു. മഹിളാ പ്രധാൻ ഏജന്റുമാർ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചു തുക കൈമാറി.