koduman
കുട്ടികൾക്ക് സൈക്കിളുകൾ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൈമാറുന്നു.

കൊടുമൺ: സ്കൂളിൽ പോകാൻ സൈക്കിൾ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സ്വരൂകൂട്ടിയ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി മാതൃകയായ കുട്ടികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി. കൊടുമൺ എസ്.സി.വി എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി അനു അനിയനും രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആഞ്ജനേയനുമാണ് അടൂർ ലാൻസ് സൈക്കിൾസ് ഷോറും ഉടമ ലാൻസി ജോസഫ് സൈക്കിളുകൾ സമ്മാനിച്ചത്. സ്കൂളിലെ പ്രളയ ദുരിതാശ്വാസ നിധി രൂപികരണത്തിന് ഇവർ സൈക്കിൾ വാങ്ങുവാനായി സ്വരൂപിച്ച 3801രൂപയാണ് ഇവർ നൽകിയത്.സ്കൂളിൽ നിന്ന് പ്രളയ ബാധിത പ്രദേശത്തേക്ക് 36,810 രൂപയുടെ ആവശ്യ സാധനങ്ങൾ നൽകിയിരുന്നു. കൂടാതെ 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞന്നാമ്മ കുഞ്ഞ് സൈക്കിളുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. സുജ .കെ.പണിക്കർ, റോസമ്മ ചെറിയാൻ എന്നിവർ പങ്കെടുത്തു.