പത്തനംതിട്ട: ഓമല്ലൂർ ഹരിമുരളി സംഗീത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി സംഗീതോത്സവം കൈപ്പട്ടൂർ മുപ്പുടാതി അമ്മൻകോവിൽ അങ്കണത്തിൽ 15 മുതൽ 19 വരെ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 15ന് വൈകിട്ട് അഞ്ചിന് സായി ഭജൻ, തുടർന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പെരുമ്പള്ളിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനാകും. കെ.ആർ.വത്സലാദേവി, കെ.കെ.ആനന്ദ്, എസ്. രതീഷ് കുമാർ, പി.എസ്.കൃഷ്ണകുമാർ, ധന്യാദേവി പെരുമ്പള്ളിൽ ഇല്ലം, ഗാനഭൂഷണം ഓമല്ലൂർ മുരളി എന്നിവർ പ്രസംഗിക്കും. ഏഴിന് വയലിൻ ഫ്യൂഷൻ , 16 ന് വൈകിട്ട് അഞ്ചിന് ഗ്രന്ഥഘോഷയാത്ര, ആറിന് പൂജവയ്പ്പ്. മധുകുമാർ നമ്പൂതിരി കാർമ്മികത്വം വഹിക്കും. ഏഴിന് സംഗീത സദസ് . 17ന് വൈകിട്ട് ഏഴിന് സംഗീത സദസ്. 18ന് വൈകിട്ട് അഞ്ചിന് വയലിൻ കച്ചേരി , ഏഴിന് സംഗീത സദസ് . 18ന് രാവിലെ എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം , 9.30ന് സംഗീതാരാധന തോമസ് മെൽവിൻ ചെന്നൈ
ഉദ്ഘാടനം ചെയ്യും. ഓമല്ലൂർ മുരളി അദ്ധ്യക്ഷനാകും. തുടർന്ന് സംഗീത സദസും ഭക്തിഗാനസുധയും. മതപാഠശാല സംസ്ഥാനകമ്മിറ്റിയംഗം സി.ജി.അനിൽകുമാർ വിജയദശമി സന്ദേശം നൽകും. 4.30 ന് ലളിതാസഹസ്രനാമാർച്ചന. സമാപന സമ്മേളനം സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് എ.എൻ.ജനാർദ്ദനക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണ സമിതിയംഗം എസ്.സജീവ് അദ്ധ്യക്ഷനാകും. ഹരിമുരളി സംഗീത വിദ്യാലയം സെക്രട്ടറി കെ.കെ.ആനന്ദ് മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എസ്.രതീഷ് കുമാർ, കമ്മിറ്റിയംഗം പി.എസ്.കൃഷ്ണകുമാർ, ഓമല്ലൂർ മുരളി എന്നിവർ നേതൃത്വം നൽകും.
രാത്രി ഏഴിന് നൃത്ത അരങ്ങേറ്റം. പത്രസമ്മേളനത്തിൽ ഹരിമുരളി സംഗീത വിദ്യാലയം ഡയറക്ടർ ഓമല്ലൂർ മുരളി, സെക്രട്ടറി കെ.കെ.ആനന്ദ്, ക്ഷേത്ര ഭരണ സമിതിയംഗം എസ്.സജീവ് എന്നിവർ പങ്കെടുത്തു.