ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിലെ 15-ാം വാർഡിൽ പഴയ സ്കിന്നർ പുരം എസ്റ്റേറ്റിലാണ് പുലിമലപ്പാറ. പൊതുവേ മല പ്രദേശമായ ഇവിടെ കാലാവസ്ഥയെ സംരക്ഷിച്ച് നിർത്തി നാടിനെ സംരക്ഷിക്കുന്നത് പുലിമല പാറയാണ്. കാലങ്ങൾക്ക് മുൻപ് കൊടും വനപ്രദേശമായിരുന്ന ഇവിടെ പുലിയുണ്ടായിരുന്നതായും അങ്ങനെയാണ് പുലിമലപ്പാറ എന്ന നാമധേയം വീണതെന്നുമാണ് പഴമക്കാർ പറയുന്നത്. നിരവധി ഐതീഹ്യങ്ങൾ പേറുന്ന പുലിമലപ്പാറയും അനുബന്ധ പാറകളും പൊട്ടിക്കുവാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.പുലിമല പാറക്ക് സമീപത്തായി തന്നെ ക്രിസ്ത്യൻ ദേവാലയവും സ്വകാര്യ മെഡിക്കൽ കോളജും സ്ഥിതി ചെയ്യുന്നുണ്ട്.കൂടാതെ മീറ്ററുകൾ മാത്രം അകലെയായി അറുപതോളം വീടുകളുമുണ്ട്. മുൻപ് കൈക്കൂലി കേസിൽ അറസ്റ്റിലായ ജിയോജ്ജിസ്റ്റ് വഹാബാണ് പുലിമലപാറക്കും ഖനാനുമതി നൽകിയത്. ഈ പ്രദേശത്ത് വേനൽക്കാലങ്ങളിൽ ഈ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. മുൻപ് ഏനാദിമംഗലം പഞ്ചായത്തിലെ കിൻഫ്രാ പാർക്കിന് സമീപം പ്രവർത്തിരുന്ന പാറമടയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു.ഇതേ പാറമടയുടെ ലൈസൻസി തന്നെയാണ് പുലിമലപാറയിലും പാറക്വാറി തുടങ്ങുവാനുള്ള നീക്കം നടത്തുന്നത്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജിയോജിസ്റ്റ് നൽകിയ എല്ലാ ഖനനാനുമതിയും പുന: പരിശോധിക്കണമെന്നിരിക്കെ ഏനാദിമംഗലം പഞ്ചായത്തിലെ ചായലോട് നിരവധി വിശ്വാസങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പുലിമല പാറയിലെ ഖനന നീക്കത്തിനെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുവാനാണ് പ്രദേശവാസികളുടെ തീരുമാനം
സതീഷ് കുമാർ (പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് )
" വിശ്വാസങ്ങളറുങ്ങുന്ന പുലിമലപ്പാറയിലെ ഖനന നീക്കത്തിനെതിരെ പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും"
സമീപത്ത് 60 വീടുകൾ