sathyan-mokeri
അഡ്വ. എ.എം അജി അനുസ്മരണം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉത്ഘാടനം ചെയ്യുന്നു

ഇലന്തൂർ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ തകർക്കാൻ ബി.ജെ.പിയും കോൺഗ്രസും ബോധപൂർവ ശ്രമം നടത്തുകയാണെന്ന് സി.പി.ഐ സംസ്ഥാനഅസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി.പി.ഐ.ജില്ലാ കമ്മിറ്റി അംഗവും ഐ.ഏ.എൽ. ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ.എ.എം.അജിയുടെ നാലാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അഡ്വ.എ.എം.അജി ഫൗണ്ടേഷൻ അവാർഡ് സാമൂഹ്യ പ്രവർത്തക ഡോ എം.എസ് സുനിലിന് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ രമേശ് ചെന്നിത്തല്ക്കും പി.എസ് ശ്രീധരൻ പിള്ളക്കും ഒരേ ശബ്ദമാണ്. കോടതിയിൽ റിവ്യു പെറ്റീഷൻ നൽകിയിട്ട് അതിന്മേലുള്ള വിധി വരുന്നതിന് മുമ്പ് വിശ്വാസികളെ തെരുവിലിറക്കുന്നതിന് പിന്നിൽ ഗൂഢതാത്പര്യങ്ങളാണ് ഉള്ളത്. ബിജെപിക്ക് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. എന്നാൽ ബിജെപിയുടെയും കോൺഗ്രസിന്റെയും പൊള്ളത്തരം ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. എ.എം അജി ഫൗണ്ടേഷൻ അവാർഡ് തുക ഒരു വായനശാലക്ക് പുസതകങ്ങൾ നൽകുമെന്ന് അവാർഡ് ഏറ്റുവാങ്ങി ഡോ എം.എസ് സുനിൽ പറഞ്ഞു. .സി.പി.ഐ ജില്ല സെകട്ടറി എ.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം എം.വി വിദ്യാധരൻ, ഡി.സജി, അഡ്വ.ബേബിച്ചൻ വെച്ചൂച്ചിറ, അടൂർ സേതു, ജിജി ജോർജ്ജ്, ടി.മുരുകേഷ്, അഡ്വ.ശരത്ചന്ദ്രകുമാർ, സി.പി.ഐ പത്തനംതിട്ട മണ്ഡലം , ടി ജി പുരുഷോത്തമൻ, ഗീത സദാശിവൻ, അഡ്വ.എ.ജയകുമാർ, അഡ്വ.സുഹാസ് എം.ഹനീഫ്, കെ.കെ ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.