tvla-namajapam
തിരുവല്ലയിൽ നടന്ന നാമജപഘോഷയാത്ര

തിരുവല്ല: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെയും വിവിധ ഹൈന്ദവ സമുദായങ്ങളുടെയും നേതൃത്വത്തിൽ തിരുവല്ലയിൽ നാമജപ ഘോഷയാത്ര നടത്തി. മുത്തൂർ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരി ഭദ്രദീപം തെളിച്ചു. താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ, സെക്രട്ടറി വി. ശാന്തകുമാർ, വനിത യൂണിയൻ പ്രസിഡന്റ് കനകവല്ലിയമ്മ, സെക്രട്ടറി സുമംഗലാദേവി, വിശ്വകർമ്മസഭ പ്രതിനിധി പളനി ആചാരി, കേരള വെളുത്തേടത്ത് നായർ സമുദായം സംസ്ഥാന പ്രസിഡന്റ് ടി.എ. കൃഷ്ണൻകുട്ടി, ബ്രാഹ്മണസഭ ഫെഡറേഷൻ ദേശീയ സെക്രട്ടറി എസ്.മണി തിരുവല്ല, യോഗക്ഷേമസഭ പ്രതിനിധി ശശികുമാർ നമ്പൂതിരി തുടങ്ങിയവർ നാമജപഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. താലൂക്കിലെ 88 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ നാമജപഘോഷയാത്രയിൽ പങ്കുചേർന്നു. ആന്റോ ആന്റണി എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ, മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, കെ.ആർ. പ്രതാപചന്ദ്രവർമ്മ, ജോസഫ് എം. പുതുശ്ശേരി, സതീഷ് ചാത്തങ്കരി, ആർ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.