തിരുവല്ല എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടക്കുന്ന യതിപൂജ ചടങ്ങിലേക്ക് ശാഖാ യോഗ അംഗങ്ങളെ പങ്കെടുക്കുന്നത് സംബന്ധിച്ച് ആലോചന യോഗത്തിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകൾ ഉൾപ്പെടുന്ന 48 ശാഖകളിൽ നിന്നായി 5000 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ഐ.ടി.ഡി.സി ഡയറക്ടർ ആയി നിയമിതനായ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാറിനു സ്വീകരണം നൽകി. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ക്യതജ്ഞത അർപ്പിച്ചു ഗുരുധർമ്മ പ്രചാരണ സഭ താലൂക്ക് പ്രസിഡന്റ് കെ.കെ രവി പത്തനംതിട്ട യൂണിയൻ വൈസ്പ്രസിഡന്റ് സുനിൽമംഗലത്ത്, വനിതാ സംഘം ഭാരവാഹികൾ അംബിക പ്രസന്നൻ, സുധാഭായ്, യൂത്ത്മൂവ്മന്റ് ഭാരവാഹികൾ സുമേഷ് ആഞ്ഞിലിത്താനം, രാജേഷ് ശശിധരൻ, സൈബർ സേന ഭാരവാഹികൾ, മഹേഷ് എം , അശ്വിൻബിജു, ധർമ്മസേനകൺവീനർ രാജേഷ്‌കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, പോഷകസംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.