അടൂർ: കടയിൽ നടത്തിയ പരിശോധനയിൽ 400 കിലോ നിരോധിത പുകയില ഉത്പന്നങ്ങളായ ഹാൻസ്, ശംഭു തുടങ്ങിയവ പിടികൂടി. പറക്കോട് മുരുകാ സ്റ്റോഴ്‌സ് ഉടമ ശങ്കരംപള്ളിൽ വീട്ടിൽ പളനിയപ്പനെ (65 വയസ്) അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ. മുരളീധരൻ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബൈജു. പ്രിവന്റീവ് ഓഫീസർമാരായ ബി.ഷാജിമോൻ, പി.എൻ.സുനിൽ കുമാർ, പി.ഒ.(ഗ്രേഡ്) പി.എൻ ശ്രീകുമാർ ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.പി തോമസ് ,റിയാസ് മോൻ, ബാബു, രഘുകുമാർ കെ , ഗിരീഷ്.ബി.എൽ.വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹസീല , കവിത എന്നിവർ റെയിഡിൽ പങ്കെടുത്തു.