>ചിറ്റയം ഗോപകുമാർ 2.35കോടി
> രാജു ഏബ്രഹാം 2.23കോടി
> മാത്യു ടി. തോമസ് 1.92 കോടി
> അടൂർ പ്രകാശ് 1.30 കോടി
>വീണാജോർജ് 1.1കോടി
പത്തനംതിട്ട: എം.എൽ.എമാരുടെ പ്രാദേശിക ഫണ്ട് വിനിയോഗത്തിൽ മുന്നിൽ അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ. ഏറ്റവും പിന്നിലായത് ആറൻമുള എം.എൽ.എ വീണാ ജോർജ്. 2016 മുതൽ ഇക്കഴിഞ്ഞ ആറ് വരെയുളള കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. 2.75 കോടിയാണ് എം.എൽ.എ മാർക്ക് ഇക്കാലയളവിൽ വികസനഫണ്ടായി അനുവദിച്ചത്. ഇതിൽ ചിറ്റയം ഗോപകുമാർ 2.35കോടി ചെലവഴിച്ചു. 2. 23കോടി ചെലവഴിച്ച റാന്നി എം.എൽ.എ രാജു ഏബ്രഹാമാണ് രണ്ടാം സ്ഥാനത്ത്. തിരുവല്ല എം.എൽ.എ മാത്യു ടി. തോമസ് 1.92 കോടിയും കോന്നി എം.എൽ.എ അടൂർ പ്രകാശ് 1.30 കോടിയും ചെലവഴിച്ചു. വീണാജോർജ് 1. 1കോടിയാണ് ചെലവഴിച്ചിട്ടുളളത്. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയ്ക്ക് അസി. ഡെവലപ്പ്മെന്റ് കമ്മിഷണർ നൽകിയ നൽകിയ മറുപടിയിലാണ് ഇൗ വിവരങ്ങളുളളത്.
>>
2016 - 17ൽ ചെലവാക്കിയത്
അടൂർ പ്രകാശ്: 1,67,83,889 രൂപ. വീണാ ജോർജ്ജ്: 83,92,917രൂപ. ചിറ്റയം ഗോപകുമാർ: 89,73,552 രൂപ. മാത്യു.ടി.തോമസ് 1,38,05,765രൂപ. രാജു ഏബ്രഹാം 80,84,241രൂപ. അടൂർ പ്രകാശ് ചെലവഴിച്ച തുകയിൽ 67,83,889രൂപയും മാത്യു.ടി.തോമസ് ചെലവഴിച്ച 38,05,765രൂപയും മുൻ വർഷത്തെ ബാലൻസ് തുകയായിരുന്നു.
>>>>
2017-18ൽ ചെലവാക്കിയത്
അടൂർ പ്രകാശ് 19,86,422രൂപ. വീണാ ജോർജ്ജ് 14,10,325രൂപ. ചിറ്റയം ഗോപകുമാർ 1,09,73,792രൂപ. മാത്യു.ടി.തോമസ് 74,12,672രൂപ. രാജു ഏബ്രഹാം 1,02,43,738രൂപ.
>>>
2018-19ൽ ചെലവാക്കിയത്
അടൂർ പ്രകാശ് 10,91,712രൂപ. വീണാ ജോർജ്ജ് 3,79,468. ചിറ്റയം ഗോപകുമാർ 35,80,161. മാത്യു.ടി.തോമസ് 18,26,070. രാജു ഏബ്രഹാം 40,32,967.