അടൂർ : ശിവഗിരിയിൽ മഹാസമാധിയുടെ നവതി വർഷാചരണ ചടങ്ങിലും മഹായതിപൂജയിലും എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിൽ നിന്ന് 29 ന് 5,000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ശാഖാ പ്രവർത്തകരുടെയും വനിതാസംഘം യൂത്ത്മൂവ്മെന്റ് സൈബർസേനാ പ്രവർത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചു. ശാഖകളിൽ നിന്ന് പ്രത്യേക വാഹനത്തിൽ പുറപ്പെടുന്ന പ്രവർത്തകർ രാവിലെ ഒൻപതിന് ശിവഗിരിയിൽ എത്തും. സംയുക്ത യോഗം ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി എബിൻ ആമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ വിശദീകരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം പ്രസംഗിച്ചു.