പറക്കോട് : തട്ടക്കാട് ആനന്ദഭവനിൽ എൽ. ജോണിയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ലില്ലിക്കുട്ടി ജോൺ (77) നിര്യാതയായി. ചൂനാട് കക്കാന്റെയ്യത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ 2.30ന് അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ ബേബി ജോൺ (എക്സ്. ഐ.എ.എഫ്), ആലീസ് സഖറിയ, ജേക്കബ് ജോൺ (ഹെഡ്മാസ്റ്റർ, സെന്റ് ജോർജ് ഹൈസ്കൂൾ, കിഴവള്ളൂർ), ആനിയമ്മ ജോൺ (അദ്ധ്യാപിക, സെന്റ് ജോർജ് ഹൈസ്കൂൾ, കിഴവള്ളൂർ). മരുമക്കൾ : ഷേർളി ജോർജ് (അദ്ധ്യാപിക, സെന്റ് മേരീസ് എം.എം.യു.പി.എസ്, അടൂർ), സഖറിയ ജോൺ (വലിയവീട്ടിൽ, പുത്തൻപീടിക), ജെയ്സി ജോർജ് (അദ്ധ്യാപിക, എസ്.ബി.എച്ച്.എസ്.എസ്, വെണ്ണിക്കുളം), അജി മാത്യു ജോൺ (ചോതിയാകടവിൽ, കുമ്പഴ).