കടമ്പനാട് : പ്രകൃതിഭംഗിയും ഐതീഹ്യവും ഇടകലർന്ന നെടുംകുന്ന് മലയിൽ ടൂറിസംപദ്ധതി ആരംഭിക്കണമെന്ന ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിക്കായി മൂന്ന് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒന്നരകോടിരൂപ ജില്ലാടൂറിസംപ്രൊമോഷൻ കൗൺസിലിന് കൈമാറി.
അടുത്തമാസം ടൂറിസംമന്ത്രി ഉദ്ഘാടനംചെയ്യും. ഭൂമി സംബന്ധമായ ചിലരേഖകൾ റവന്യൂസെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ലഭിക്കാനുള്ളതാണ് നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നീളുന്നത് .റവന്യരേഖകൾ ഈ മാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹെൽത്ത് ടൂറിസം, കൺവെൻഷൻ സെന്റർ എന്നിവകൂടി നടപ്പിലാക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഉൾപെട്ടിട്ടില്ല.
മലമുകളിൽ അഞ്ചേക്കർ സ്ഥലത്തിൽ പദ്ധതി
നെടുംകുന്ന് മലയിൽ നിന്നാൽ ശാസ്താംകോട്ടകായിലും ചവറ ടൈറ്റാനിയത്തിന്റെ പുകകുഴലും നെടുംകുന്നിന്റെ ദൂരകാഴ്ചകളായിരുന്നു. ഇപ്പോഴും അടൂർ പട്ടണത്തിന്റെ മനോഹരകാഴ്ചകാണാം. മഹാഭാരത യുദ്ധകാലത്ത് പഞ്ചപാണ്ഡവർ ഇവിടെ ഒളിവിൽ താമസിച്ചിരുന്നതായാണ് ഐതിഹ്യം. മലമുകളിലെ അഞ്ചേക്കർ സ്ഥലം കേന്ദ്രീകരിച്ചാണ് ടൂറിസംപദ്ധതി.2002-2003 വർഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ എം.എൽ. എ ആയിരിക്കമ്പോൾമുതൽ ടൂറിസം പദ്ധതിക്കുള്ളശ്രമം ആരംഭിച്ചതാണ്. വസ്തു അളന്ന് തിട്ടപെടുത്തുന്നതുമായുള്ള തർക്കങ്ങൾ, വഴിസൗകര്യമില്ലായ്മയെല്ലാം തടസ്സങ്ങളായി. ചിറ്റയംഗോപകുമാർ എംഎൽഎ ആയതിനശേഷവും ശ്രമങ്ങൾതുടർന്നു. സമുദ്രനിരപ്പിൽ നിന്നും 1600 അടിയോളം ഉയരത്തിലുള്ള മലയുടെ മുകളിലാണ് അഞ്ചേക്കറിലധികം വരുന്ന വിശാലമായ മൈതാനം ഉള്ളത്. പൊതുസ്ഥലമായതിനാൽ സമീപപുരയിടക്കാർ കയേറിയിരുന്നു. കഴിഞ്ഞവർഷം റവന്യൂവകുപ്പ് വസ്തുഅളന്ന് തിട്ടപെടുത്തി ഒരേക്കർ 68 സെന്റ് സ്ഥലം കൈയ്യേറിയതിൽനിന്ന് അളന്ന് തിരിച്ച് കല്ലിട്ടു. ഇപ്പോൾ കല്ലെവിടെയാണന്ന് പോലും അറിയില്ല. റവന്യുവകുപ്പ് അളന്ന് തിരിച്ചിട്ട ഭാഗത്ത് റബർ മരങ്ങളിൽ നിന്ന് കൈയ്യേറ്റകകാർ ആദായമെടുക്കുന്നുമുണ്ട്. ഏതായാലും നെടുംകുന്ന് മല നിവാസികളുടെ പതിറ്റാണ്ടുകളുടെസ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ഈ പ്രദേശത്തിന്റെ വികസനത്തിനും വഴിതെളിയും.
പദ്ധതിക്ക് 3 കോടി അനുവദിച്ചു
ഒന്നാംഘട്ടത്തിനായി ഒന്നരക്കോടി
ഉദ്ഘാടനം അടുത്ത മാസം
ആദ്യഘട്ടത്തിൽ
കുട്ടികൾക്കായി വിനോദവിജ്ഞാനകേന്ദ്രം,40 മീറ്റർ ഉയരത്തിൽ വാച്ച് ടവർ,വിവിധപ്രതിമകൾ,പാർക്ക്,കളിസ്ഥലം, റോപ് വേ,താമസിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം, ചുറ്റുമതിൽ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കുക.
മണക്കാല ജംഗ്ഷനിൽ നിന്ന് രണ്ടരകിലോമീറ്റർ അകലെയാണ് നെടുംകുന്ന് മല