ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 3711-ാം കുളഞ്ഞിക്കാരാഴ്മ ശാഖയിൽ വെള്ളപൊക്കത്താൽ ദുരിതമനുഭവിച്ചവർക്ക് കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ ശാഖാ പ്രസിഡന്റ് വി. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദുരിതാശ്വാസകിറ്റ് വിതരണോദ്ഘാടനം സജി ചെറിയാൻ എം.എൽ.എ. നിർവഹിച്ചു. യൂണിയൻ കൺവീനർ സുനിൽ വള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ മേടയിൽ വിജീഷ്, സുധാവിവേക്, ലതാരവി, പ്രദീപ്കുമാർ, എം.ഉത്തമൻ, ഗംഗാധരൻ, മാന്നാർ പഞ്ചായത്ത് മെമ്പർ വി.കെ. പ്രസാദ് . ശാഖാ സെക്രട്ടറി വിജയൻ ഡി, ശാഖാ വൈസ് പ്രസിഡന്റ് വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു