thiruvanvandoor
തിരുവൻവണ്ടൂർ ഗവ: എച്ച് എസ് എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് എം എൽ എ സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ആരംഭിച്ചു.
സജി ചെറിയാൻ എം.എൽ.എ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: എലിക്കുട്ടി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. .പ്രളയം ഏറെ നാശം വിതച്ച സ്‌കൂളിന്റെ ലൈബ്രറിക്ക് 5 ലക്ഷം ,ഹൈടെക് ടോയ്ലെറ്റ് 10 ലക്ഷം ,സ്‌കൂൾ മൈതാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം,ഫർണിച്ചർ 3 ലക്ഷം ,മൈക്ക് സെറ്റ് എന്നിവ ഉൾപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുവാനുള്ള സംവിധാനം ഈ വർഷം ത്വരിതപ്പെടുത്തുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി.കോര എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സി .ഐ എം സുധി ലാൽ യൂണിഫോം വിതരണം നടത്തി .വൈസ് പ്രസി: ഗീതാ സുരേന്ദ്രൻ , ബ്ലോക്ക് അംഗം കലാ രമേശ് ,പഞ്ചായത്ത് അംഗങ്ങളായ ടി.ഗോപി ,ഷൈനി സജി ,എക്‌സൈസ് ഇൻസ്‌പെക്ടർ എ.സത്യൻ ,ഫയർ ഓഫീസർ ശംഭു നമ്പൂതിരി ,ഫോറസ്റ്റ് ഓഫീസർ എൻ ഗണേശൻ , കെ.പി. ജയചന്ദ്രൻ ,ഗിരീഷ് കുമാർ ,സുരേഷ് പി.സി. ,ജി.സുപ്രകാശ് ,കെ.കെ സാവിത്രീ ദേവി , ഷക്കീല ടീച്ചർ ,ഡിംബിൾ റോസ് , സുരേഷ് അംമ്പീ രേത്ത് ,പി.ടി.എ വൈസ് പ്രസി.. വിപിൻ കുമാർ ,എ .സി .പി .ഒ. സിന്ധു മോൾ. എസ് ,സി.പി.ഒ രാജേഷ് .ജി ,ഡ്രിൽ ഇൻസ്‌പെക്ടർ സതീഷ് ,തുളസീഭായി തുടങ്ങിയവർ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിളംബര ജാഥയും നടന്നു.