പമ്പ: നിലയ്ക്കലിന് പിന്നാലെ പമ്പയിലും സമരക്കാരെ ഒഴിപ്പിക്കാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സ്ത്രീകളടക്കമുളള പ്രവർത്തകർ കുഴഞ്ഞു വീണു. വൈകിട്ട് 4. 45ന് പന്തളം രാജമണ്ഡപത്തിനു സമീപം നാമജപം നടത്തിയ എ.എച്ച്.പി പ്രവർത്തകരോട് ഒഴിഞ്ഞു പാേകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.വഴങ്ങാതിരുന്ന അവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് ഏറ്റുമുട്ടലിൽ കലാശിച്ചു. അവർ കല്ലെറിഞ്ഞപ്പോൾ പൊലീസ് ലാത്തി വീശുകയായിരുന്നു. എ. എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ പമ്പയിലെ ആശുപത്രിയിലേക്കു മാറ്റി.