kalleli-kavu-vidyarambham
കോന്നി കല്ലേലിക്കാവിൽ നടന്ന എഴുത്തിനിരുത്ത്

കോന്നി : അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു .
നാവിലും വിരൽ തുമ്പിലും ഐശ്വര്യത്തിന്റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ ഹരി ശ്രീ കുറിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ കുഞ്ഞുങ്ങളുടെ നാവിൽ തേനിൽ മുക്കിയ മഞ്ഞൾ തൂലിക കൊണ്ട് തൊടു കുറി വരച്ചു. പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. ഊരാളിമാരായ രണ്ടാം തറ ഗോപാലൻ,രാജു എന്നിവർ കാർമികത്വം വഹിച്ചു . കാവ് പ്രസിഡന്റ് അഡ്വ സി.വി.ശാന്തകുമാർ ,സെക്രട്ടറി സലീം കുമാർ, ട്രഷറാർ സന്തോഷ് കല്ലേലി, മാനേജർ സാബു കുറുംമ്പകര ,പി. ആർ.ഒ.ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.