ശബരിമല: ആചാര ലംഘനം നടന്നാൽ ശ്രീകോവിൽ നട അടച്ച് താക്കോൽ ദേവസ്വം മാനേജരെ ഏൽപ്പിച്ച് പതിനെട്ടാം പടി ഇറങ്ങാൻ തീരുമാനമെടുത്തത് കണ്ഠരര് മോഹനര് ഉൾപ്പെടെ കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ഞാൻ വിശ്വാസികൾക്കൊപ്പമാണ്. അവരെ വഞ്ചിക്കാൻ ഉദ്ദേശിക്കുന്നില്ല. ശബരിമലയിൽ ഇപ്പോൾ നടക്കുന്നതെല്ലാം ആചാര ലംഘനമാണ്. ശാന്തിക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രതിഷേധിക്കാനേ കഴിയൂ- തന്ത്രി കേരളകൗമുദിയോടു പറഞ്ഞു.