മല്ലപ്പള്ളി: സ്വന്തം ഉപയോഗത്തിനുള്ള അരിയുടെ ഒരു വിഹിതം കരനെൽ കൃഷിയിലൂടെ ഉല്പാദിപ്പിക്കാമെന്ന് ജില്ലാ ഐ.സി.എ.ആർകൃഷി വിജ്ഞാന കേന്ദ്രം. ജോതി ഇനത്തിൽപ്പെട്ട നെല്ല് കൃഷി ചെയ്താൽ ഹെക്ടറിന് ശരാശരി 2.5 ടൺ വിളവ് പ്രതീക്ഷിക്കാം. നിലം ഒരിക്കിയതിനു ശേഷം കുമ്മായം ഇട്ട് മണ്ണിന്റെ അമ്ലത പരിവപ്പെടുത്തിയ ശേഷം 20 സെന്റീമീറ്റർ അകലത്തിൽ നുരിയിടുക.ഏക്കറിന് 2000 കിലോ എന്ന തോതിൽ അടിവളമായി ജൈവവളം ചേർക്കണം. മണ്ണ്പരിശോധനയുടെ അടിസ്ഥനത്തിൽ രണ്ടു മൂന്ന് ഘട്ടങ്ങളായി രാസവളം പ്രയോഗിക്കാം. കളകളെ നിയന്ത്രിക്കുന്നതിനായി 1518 ദിവസത്തിനുള്ളിൽ ബിസ്‌പൈറിബാക്ക് സോഡിയം എന്ന കളനാശിനി ഏക്കറിന് 120 മില്ലി എന്ന തോതിൽ തളിച്ചുകൊടുക്കുക. ആവശ്യനുസരണം സസ്യ സംരക്ഷണ മാർഗങ്ങൾ അവലംബിക്കണം. ജില്ലാ ഐ.സി.എ.ആർകൃഷി വിജ്ഞാന കേന്ദ്രം, കാർഡിൽ കൃഷി ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ കർഷക മാർഗനിർദ്ദേശങ്ങളിലാണ് കരനെൽകൃഷിയുടെ സാദ്ധ്യതകൾ തെളിയിക്കപ്പെട്ടത്. മാർത്തോമ്മാ സഭാ അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു.എം.സി.ആർ.ഡി ഡയറക്ടർ റവ. വിനോദ് ഈശോ, റവ. റോവിൻ വർഗ്ഗീസ് ജോൺ, റവ. ഷിജോയി ഏബ്രഹാം സക്റിയ കൃഷി വിജ്ഞാന കേന്ദ്രം ഫാം മാനേജർ അമ്പിളി വറുഗ്ഗീസ് എന്നിവർ സംസാരിച്ചു.