കോന്നി : ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തിന് കോന്നിയിൽ ആവേശോജ്ജ്വല തുടക്കം. ജില്ലയിലെ വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നും ആരംഭിച്ച പതാക,കൊടിമര ,കപ്പി കയർ, ദീപശിഖാ ജാഥകൾ ഇന്നലെ സമ്മേളന നഗരിയിൽ സമാപിച്ചു. ചിറ്റാർ എം.എസ്. പ്രസാദിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സഹോദരൻ എം.എസ് രാജേന്ദ്രൻ ഏറ്റുവാങ്ങിയ പതാക, ജാഥാ ക്യാപ്റ്റൻ ജില്ലാ സെക്രട്ടറിയേ​റ്റംഗം ജോബി.ടി. ഈശോയ്ക്ക് കൈമാറി. സമ്മേളന നഗറിൽ സംഘാടക സമിതി രക്ഷാധികാരി പി.ജെ. അജയകുമാർ പതാക ഏ​റ്റുവാങ്ങി. റാന്നിയിൽ റജി സഖറിയയുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് സഹോദരൻ സജി സഖറിയ കൊടിമരം ജാഥാ ക്യാപ്ടൻ റാന്നി ബ്ലോക്ക് സെക്രട്ടറി എം.ആർ. വത്സകുമാറിന് കൈമാറി. സമ്മേളന നഗറിൽ സംഘാടക സമിതി ചെയർമാൻ സി.ജി.ദിനേശ് ഏ​റ്റുവാങ്ങി. വയ്യാ​റ്റുപുഴ അനിലിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കപ്പിയും കയറും സഹോദരൻ തോമസ് മാത്യു ജാഥ ക്യാപ്ടൻ പെരുനാട് ബ്ലോക്ക് സെക്രടറി ഷാനു സലിമിന് കൈമാറി. സമ്മേളന നഗറിൽ സംഘാടക സമിതി വൈസ് ചെയർമാൻ ശ്യാംലാൽ ഏ​റ്റുവാങ്ങി. പത്തനംതിട്ട സി.വി. ജോസിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖ സഹോദരപുത്രൻ അലൻ.സി.തോമസ് ജാഥാ ക്യാപ്ടൻ സംസ്ഥാന കമ്മി​റ്റി അംഗം പി.ബി.സതീഷ് കുമാറിന് കൈമാറി. സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറി കെ.യു. ജനീഷ് കുമാർ ഏ​റ്റുവാങ്ങി. അങ്ങാടിക്കൽ എം.രാജേഷിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പിതാവ് മുരളീധരൻ ജാഥാ ക്യാപ്ടൻ കൊടുമൺ ബ്ലോക്ക് സെക്രട്ടറി ബിജോ.കെ. മാത്യുവിന് കൈമാറിയ ദീപശിഖ സമ്മേളന നഗറിൽ ജില്ലാ പ്രസിഡന്റ് എം.വി.സഞ്ജു ഏ​റ്റുവാങ്ങി. നാരങ്ങാനം ഷാജി തോമസിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് സഹോദരൻ ജോസ് തോമസ് ജാഥാ ക്യാപ്ടൻ പത്തനംതിട്ട ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥന് കൈമാറിയ ദീപശിഖ സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്യാമ ഏറ്റുവാങ്ങി. തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തി.

ഇന്ന് രാവിലെ 10 ന് കോന്നി മുരിങ്ങമംഗലം ശബരി ഓഡി​റ്റോറിയത്തിൽ പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.യു. ജനീഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ എം.എൽ.എ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. നാളെ രാവിലെ 11ന് പൂവർകാല നേതൃസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി​റ്റംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ജില്ലാ കമ്മി​റ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടക്കും.