-sabarimala-issue
SABARIMALA ISSUE,

ശബരിമല: സംഘർഷത്തെ തുടർന്ന് ശബരിമലയിൽ നാലിടത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മൂന്നു ദിവസത്തേക്കു നീട്ടി. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. നട അടയ്ക്കുന്ന 22വരെ നിരോധനാജ്ഞ തുടരുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി. ബി. നൂഹ് അറിയിച്ചു. തീർത്ഥാടകർക്കും അവരുടെ വാഹനങ്ങൾക്കും നിരോധനാജ്ഞ ബാധകമല്ല. നേരത്തെ നട തുറന്ന 17 അർദ്ധ രാത്രി മുതൽ ഇന്നലെ അർദ്ധരാത്രിവരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.