ചെങ്ങന്നൂർ: അയ്യപ്പ ഭക്തർക്കെതിരെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും കേന്ദ്രത്തിൽ ഓഡിനൻസ് ഇറക്കാതെ അടവ് നയം പയറ്റുന്ന ബി.ജെ.പി.യുടെ ഇരട്ടത്താപ്പിനെതിരെയും യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ചേർന്ന പ്രതിഷേധയോഗം എ.ഐ.സി.സി.സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജി.ശാന്തകുമാരി, ടൈറ്റസ് വാണിയപുരക്കൽ, ഡോ: ഷിബു ഉമ്മൻ, ജൂണി കുതിരവട്ടം, കെ.ഷിബു രാജൻ, വരുൺ മട്ടയ്ക്കൽ, വി.കെ.ശോഭ, കെ. ലെജു കുമാർ, ശ്രീകുമാർ പുന്തല, സോമൻ പ്ളാപ്പള്ളി,, ആർ.ബിജു, വി.എൻ.രാധാകൃഷപ്പണിക്കർ എന്നിവർ സംസാരിച്ചു.