bjp

ചെങ്ങന്നൂർ: ശബരിമലയിലെ ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു. അരമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തി ഇവരെ നീക്കാൻ ശ്രമിച്ചത് ചെറിയതോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. നടുറോഡിൽ കിടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി സ്റ്റേ
ഷനിലേക്ക് മാറ്റി. ഉച്ചയോടെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് ചെറുവല്ലൂർ, കർഷമോർച്ച ജില്ല ജനറൽ സെക്രട്ടറി ഡി.വിനോദ് കുമാർ, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ശബരിമലകർമ്മസമിതി കൺവീനർ എൻ.സനു, രമേശ് പേരിശ്ശേരി, മോഹൻകുമാർ, മനുകൃഷ്ണൻ, ബി. ജയകുമാർ, അനീഷ് മുളക്കുഴ, സതീഷ് കൃഷ്ണൻ, ഡി.വിജയകുമാർ, രാജഗോപാൽ, പ്രമോദ് കോടിയാട്ടുക്കര, ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.