pulimala
പുലിമലപ്പാറയിൽ പ്രതിഷേധവുമായി ജനകീയ സമരസമിതി

ഏനാദിമംഗലം: നിരവധി വിശ്വാസങ്ങൾ ഉറങ്ങുന്ന ഏനാദിമംഗലം പഞ്ചായത്തിലെ ചായലോട് പുലിമലപ്പാറയിലും സമീപ പ്രദേശങ്ങളിലും ക്വാറി ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പുലിമലപ്പാറയിൽ ഒത്തുകൂടി സമര പ്രഖ്യാപനം നടത്തി. മൂടൽമഞ്ഞും അപൂർവയിനം പക്ഷിമൃഗാദികളാലും വിശ്വാസങ്ങളാലും സമ്പുഷ്ടമായ ചായ ലോടും കിൻഫ്രാ വ്യവസായ പാർക്കിലും സമീപ പ്രദേശങ്ങളിലും ക്വാറി ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെയാണ് രാഷ്ട്രീയ ഭേദമന്യേ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പുലിമലപ്പാറയിൽ ഒത്തു കൂടിയത്.ഏനാദിമംഗലം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നായ ഇവിടെ റീ സർവയിൽ തർക്കങ്ങൾ നിലനിൽക്കുമ്പോൾ ക്രിതൃമ രേഖകൾ ചമച്ച് ലക്ഷങ്ങൾ കോഴ വാങ്ങിയാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്വാറി തുടങ്ങുവാനുള്ള അനുമദി നൽകിയിരിക്കുന്നതെന്ന് ജനകീയ സമരസമതി ആരോപിച്ചു.ദേവാലയങ്ങളും വിദ്യാലയങ്ങൾക്കും സമീപമുള്ള ഖനന നീക്കത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ മാർ അപ്രേം മെത്രാപോലീത്തയും ഇന്ത്യൻ പെന്തകോസ്തൽ ദൈവ സഭ ഭാരവാഹികളും ജില്ലാ കളക്ടർക്ക് പരാതിയും നൽകി. പുലിമലപ്പാറയിൽ നടന്ന സമര പ്രഖ്യാപന യോഗത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.സമരസമിതി കൺവീനർ പി.കെ തോമസ്, ജോയിന്റ് കൺവീനർ അജീഷ് ജോർജ് ,സെക്രട്ടറി കെ.ജി രാജൻ, മാത്യു ഐസക് ,സാം കുട്ടി, തുടങ്ങിയവർ പങ്കെടുത്തു.