എഴുമറ്റൂർ: എസ്.എൻ.ഡി.പി യോഗം 1156ാം എഴുമറ്റൂർ ശാഖാമന്ദിരം ഇന്ന് രാവിലെ 10.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കും.
തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ഉപഹാരങ്ങൾ നൽകും.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയെ ആദരിക്കും. ശാഖാ പ്രസിഡന്റ് സന്തോഷ് സായി സ്വാഗതവും സെക്രട്ടറി കെ.ആർ.പ്രതീഷ് റിപ്പോർട്ടും അവതരിപ്പിക്കും. ഗിരീഷ് കോനാട്ട്, റെജി തോമസ്, ജയൻ പുളിക്കൽ, കെ.കെ.വത്സല, അനിൽ പൈക്കര, സുധാഭായി, സായ്ജിത്ത് ശശി, സനോജ്കുമാർ, മനോജ് മേലേൽ, സുമംഗല പ്രകാശ്, ലക്ഷ്മി മനോജ്, സനോജ്കുമാർ എന്നിവർ സംസാരിക്കും.
സമ്മേളനത്തിന് മുന്നോടിയായി വിശിഷ്ടാതിഥികളെ മഞ്ചാടിക്കവലയിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിക്കും. കീഴ്വായ്പൂര് ശാഖ വിഭജിച്ച് 1951ൽ രൂപീകൃതമായ എഴുമറ്റൂർ ശാഖയുടെ പുതിയ ഓഫീസ് മന്ദിരം എഴുമറ്റൂർ ശാസ്താംകോയിക്കൽ റോഡരുകിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്താണ്.
യോഗം ഇൻസ്പെക്ടിംഗ് ഓഫീസറും പൊതുപ്രവർത്തകനുമായ എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയിൽ പത്ത് സെന്റ് സ്ഥലവും കെട്ടിട നിർമാണത്തിന് ധനസഹായവും നൽകിയാണ് പുതിയ ശാഖാ മന്ദിരം പൂർത്തിയാക്കിയത്. പ്രാർത്ഥനാ ഹാളും ഓഫീസും ഗസ്റ്റ് മുറികളും മൂവായിരത്തോളം ചതുരശ്ര അടിയിൽ ഇരുനിലകളിലായി സജ്ജീകരിച്ചിട്ടുണ്ട്.